പൊക്കനെ പിടിച്ചു കല്ലെടുപ്പിക്കുന്ന പ്രായത്തില്‍....
പൊക്കന്‍ ഒരു സംഭവമായിരുന്നു. തെക്കയില്‍ താഴ വയല്‍. അവിടെയായിരുന്നു ഞങ്ങളുടെ പ്ലേ ഗ്രൌണ്ട്.
തീരെ ചെറുതായിരുന്നപ്പോള്‍ ഞങ്ങള്‍ അവിടെ ചട്ടിയാന് പൊട്ടിയാന്‍, കോട്ടെ പിടുത്തം, തലമ , ഇട്ടിയും കൊള്ളിയും പിന്നെ ഏറും ,
ഏറെന്നാല് കല്ല് വെച്ച മടഞ്ഞ ഓലപ്പന്ത് കൊണ്ടുള്ള ഭയങ്കര ഊക്കിലുള്ള കൊല്ലുവാനുള്ള ഏര്, ഒക്കെയാണ് കളികള്‍.
പിന്നെ കുറച്ച മുതിര്‍ന്നപ്പോള്‍ അത് ക്രിക്കറ്റ്, ഫുട്ബോള്‍, വോളി ബോള്‍ എന്നീ കളികളായി. വെള്ളം വറ്റിയാല്‍ ക്രിക്കറ്റ്, വോളി ബോള്‍. ചളി ആയാല്‍ ഫുട്ബോള്‍.
ആ കളിയെ ഫുട്ബോള്‍ എന്ന് വിളിച്ചാല്‍ അത് കണ്ടു പിടിച്ച സായിപ്പ് ചിലപ്പോ ചവിട്ടി കൊല്ലും. പറഞ്ഞു കാടു കയറുന്നുണ്ടോ..പൊക്കന്റെ കഥ തന്നെ പറയാം.
ആ വയലില്‍ ചില പ്രത്യേകം സീസണില്‍ കുറേ പൊക്കന്മാര് പാറി നടക്കുമായിരുന്നു. പിന്നെ മറ്റു കളികളെല്ലാം വിട്ടു ഞങ്ങള്‍ പൊക്കനെ പിടിക്കാന്‍ ഓല തുച്ചവുമായി ഓടി നടക്കും.
ചെലപ്പൊ ഒന്നിനെ കിട്ടും. ഒരു വിധം പൊക്കന്‍ മാരെല്ലാം മണിമലയില്‍ മരുന്നടിക്കാന്‍ വരുന്ന ഹെലി കോപ്ടെര്‍ പോലെ ആയിരുന്നു. ഞങ്ങള്‍ അക്ഷര ശുദ്ധിയോടെ ഹെലികോപെര് എന്നും പറയും.
പിടിച്ചു കഴിയുമ്പോഴേക്കും പൊക്കന്‍ അവശനായിരിക്കും. അമ്മാതിരി അടിയല്ലേ ഓല തുച്ചം കൊണ്ട് കിട്ടിയത്.
അങ്ങിനത്തെ അടി കിട്ടിയാല്‍ ഏത് പൊക്കന്‍ ആയാലും മരിക്കുകയോ ചാവുകയോ ചെയ്യും. ഹിന്ദു പൊക്കനാണെങ്കില് ചാവട്ടെ. മുസലിം പൊക്കന്‍ മരിക്കുകയും ചെയ്യട്ടെ.
എന്തായാലും എനിക്ക് കിട്ടിയ പൊക്കന്‍ ചത്തിട്ടില്ല. ഞാന്‍ അതിന്റെ വാലിന്റെ തെന്പ് പിടിച്ചു. അതിനു സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഉറക്കെ പറഞ്ഞേനെ..മെല്ലെ പിടിക്കെടാ പന്നീ. കാരണം അമ്മാതിരി പിടുത്തമായിരുന്നു ഞാന്‍ അതിനെ പിടിച്ചത്.
ഇത് ഞാന്‍ ഇന്നാണ് കണ്ടത്
ReplyDelete