ചെറുപ്പ കാലത്ത് ബല്യ പെരുന്നാക്ക് ഊട്ടിയിലേക്ക് ടൂര് പോയ നാസറിന്റെ ചെരുപ്പിന്റെ അടി പൊളിഞ്ഞു .
അതും ബാറ്റ കമ്പനിയുടെ എഴുപത്തി ഒന്പതു ഉറുപ്പിയ തൊണ്ണൂറ്റി അഞ്ചു പൈഷക്ക് കഴിഞ്ഞ ചെറിയ പെരുന്നാക്ക് മാങ്ങിയ ചെരുപ്പാ..
നാസറും കൂട്ടുകാരും ബസ് സ്ടാണ്ടില് കണ്ട ഒരു അണ്ണാച്ചി ചെരുപ്പ് കുതിയുടെ അടുത്തേക്ക് പോയി.
" അണ്ണാ ഇത് റെടി പണ്ണതുകക്ക് എത്ര രൂപ?" അറിയാവുന്ന തമിളില് നാസർ കാച്ചി.
" ആണി വെച്ചാ നല്ലാരുക്കും തംബീ. ആണിക്ക് രണ്ടു രൂപ മട്ടും താന് "
"ഹ ശരി ആണി പോട്ടുങ്കോ അണ്ണാ"
"രന്ടു സെരിപ്പും ആണി പൊട്ടാ നല്ലായിരിക്കും തംബീ....നീങ്ക ഒരു ടീ സാപ്പിട്ട് വാ.. നാന് റെഡി പണ്ണി വെക്കറെന്"
നാസറും കൂട്ടുകാരും ടീ സാപ്പിട്ട് വരുമ്പോഴേക്കും രണ്ടു ചെരുപ്പിലും കൂടി പതിനാലും പതിനാലും ഇരുപത്തി എട്ടു റിബീറ്റ് ആണി അണ്ണന് അടിച്ചു കയറ്റിയിട്ടുണ്ട്.
ഇനി ഒരു കൊല്ലത്തേക്ക് വേറെ ചെരിപ്പ് വാങ്ങണ്ട..അത്ര നല്ല കണ്ടീഷന് ആക്കിയിട്ടുണ്ട് അണ്ണാച്ചി. രണ്ടും രണ്ടും നാല് രൂപ കൊണ്ട് സംഗതി നടന്നല്ലോ.
ഇവിടെ വെച്ച് തന്നെ ചെരുപ്പിന്റെ അടി പൊളിഞ്ഞത് എത്ര നന്നായി. നാസർ മനസ്സില് ഓര്ത്തു.
ഈ അണ്ണന് ഒരു പൊട്ടന് തന്നെ. അല്ലെങ്കില് ആരെങ്കിലും വെറും നാല് ഉറുപ്പിയക്ക് ഇത്രയും ആണി അടിച്ചു കയറ്റുമോ.
നാസറിന്റെ കുരുട്ടു പുത്തിയില് ലഡ്ഡു പൊട്ടി. നാസര് നൂറു ഉറുപ്പികയുടെ ഒറ്റ നോട്ടെടുത്ത് അണ്ണാച്ചിക്ക് നീട്ടി.
നൂറിന്റെ നോട്ടിനോന്നും ഈ അണ്ണാച്ചിയുടെ അടുത്ത് ചില്ലറ കാണില്ല..അങ്ങനെ കൊടുക്കാനുള്ള നാലും ലാഭം. നാസർ മനക്കോട്ട കെട്ടി.
നാസറിന്റെ കണക്കു കൂട്ടലുകളെ തെറ്റിച്ചു കൊണ്ട് അണ്ണാച്ചി അമ്പതു രൂപയുടെ ഒറ്റ നോട്ടു തിരിച്ചു നല്കി.
കൂടെ ഒരു ഡയലോഗും "മൊത്തം ഇറുപതിയെട്ടു ആണി പോട്ടിരിക്ക്..ആണി ഒന്നുക്ക് റണ്ട് റൂപ..മൊത്തം അന്പതിയാരു റൂപ..നീങ്കള് കേരളാവില് വന്തത്ക്കാകെ ആറു റൂപ ഡിസ്കൌണ്ട്..ഹാപ്പി അല്ലെവാ "
നാസറിന്റെ കണ്ണ് ഇട്ടി കൊണ്ജന്റെ കണ്ണ് പോലെ മുന്നോട്ടു തള്ളി വന്നു.
"ഇത് എന്ത് അന്യായം അണ്ണാ. നീങ്കള് രന്ടു ഉറുപ്പിയ എന്ന്നു പറഞ്ഞത് കൊണ്ടല്ലേ ഞാന് ആണി വെക്കാന് സമ്മതിച്ചത്..ഇത് പെരിയ അന്യായം അന്ന..നീങ്ക എനിക്ക് ഒരു നല്പ്പത്തിയാരു ഉരുപ്പ്യേം കൂടി താ .."
നാസര് വലിയ വായില് ഒച്ചയിട്ടു. അണ്ണാചിയും വിട്ടു കൊടുത്തില്ല. പേടിയോടെ ആണെങ്കിലും നാസറിന്റെ കൂട്ടുകാരും നാസറിന് വേണ്ടി വാദിച്ചു.

രംഗം കണ്ടു സ്റ്റാന്ടിലെ പോലീസുകാരന് വന്നു. പോലീസ്കാരനോട് നാസർ തന്റെ ദുരനുഭവം നാസർ കരഞ്ഞുകൊണ്ട് പറഞ്ഞു.
അണ്ണാച്ചിയുടെ ഭാഗം അയാളും അവതരിപ്പിച്ചു. രണ്ട് ഭാഗവും കേട്ട തമിഴ് പോലീസ് നാസറിന് നേരെ തിരിഞ്ഞു.
"ഇങ്കെ ഒരു വിളയാട്ടവും നടക്കാത്.ശീക്രം കലംബിട്..പുരീതാ..."
നാസറിന്റെ കൂടെ വന്നവര്ക്ക് കാര്യം പിടികിട്ടി. അവര് മെല്ലെ തടി സ്കൂട്ടാക്കി.
നാസർ മനസ്സില് കരുതി...ഇവിടെ കലംബിയാലെ കാര്യം നടക്കൂ..പോലീസുകാരന് പറഞത് കേട്ടില്ലേ...ശീക്രം കലംബാന്..വെറുതെ അല്ല തമിഴ് സിനിമകളില് ഒന്ന് പറഞ്ഞു രണ്ടാമതത്തിനു അടിയും ബെനയും..കലംബുക തന്നെ..ഇനി എന്ത് പേടിക്കാന്..പോലീസുകാരന്റെ സപ്പോര്ട്ടുമുന്ടല്ലോ...
"ഡാ പെറുക്കി റാസ്കല്..ഉനക്ക് എന്നെ തെരിയാതെ.. നാന് നല്ലവനുക്ക് നല്ലവന്...മോശക്കാരനുക്ക് റൊമ്പ മോശക്കാരന്...ഉന്നെ മാതിരി നൂറു അണ്ണാച്ചി എന്റെ മൂക്കില് ഇരിക്കി...എന്റെ പൈസ തിരുമ്പി താ..ഇല്ലെങ്കില് ഉന്നെ ഉടച്ചിടുവേ..നാന് ഒരു വട്ടം ശൊല്ലിയാ അത് നൂര് വട്ടം ശൊല്ലിയ മാതിരി..ഉന്നെ സുട്ടിടുവേ. പൊറുക്കി നായെ. " നാസര് പറഞ്ഞു തീര്ന്നതും അണ്ണാച്ചിയുടെ കാല് നാസറിന്റെ നെഞ്ചത്ത് ആഞ്ഞു പതിച്ചു. ദൂരേക്ക് തെറിച്ച് വീണ നാസറിന്റെ നടുപ്പുറത്ത് പോലീസുകാരന്റെ ലാത്തി കോതിരഘടകമാടി. "പ്ടപ്പ്, പ്ടപ്പ്, പ്ടപ്പ് പ്ടപ്പ്."
അടി കൊണ്ട് നാസർ ഒരു കൊന്ജനെപ്പോലെ ചുരുണ്ട് പോയി.

No comments:
Post a Comment